വീഡിയോ ഗെയിം അനുകരിച്ച് ട്രെയിന് മുകളില്‍ യുവാവിന്റെ അഭ്യാസ പ്രകടനം

news image
Mar 17, 2024, 4:45 am GMT+0000 payyolionline.in

ന്യൂഡല്‍ഹി>  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളില്‍ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍. സബ് വേ സര്‍ഫേഴ്‌സ് എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തെപ്പോലെ അപകടങ്ങള്‍ ഒഴിവാക്കി, ട്രാക്കിലൂടെ കുതിക്കുന്ന തീവണ്ടിയുടെ മുകളില്‍ കയറിയാണ് യുവാവ് അഭ്യാസം നടത്തുന്നത്.

ബംഗ്ലാദേശില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ യുവാവിന്റെ സാഹസികത അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ തവണയും ഇരുമ്പ് ബാര്‍ വരുമ്പോള്‍ തലകുനിച്ച് രക്ഷപ്പെടുന്ന അപകടരമായ അഭ്യാസപ്രകടനമാണ് ദൃശ്യങ്ങളിലുള്ളത്. മരണത്തിലേക്കുള്ള വഴിയെന്നാണ് സോഷ്യല്‍ മീഡിയ കമന്റ് ചെയ്തു.

ഇത്തരം മണ്ടത്തരം ദയവായി പ്രോത്സാഹിപ്പിക്കരുതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. വീഡിയോക്ക് താഴെ യുവാവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe