രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി

news image
Dec 25, 2023, 1:29 pm GMT+0000 payyolionline.in

ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റി. അജ്മീർ- സീൽദ എക്സ്പ്രസിന്റെ 4 കോച്ചുകളാണ് പാളം തെറ്റിയത്. അജ്മീർ ജം​ഗ്ഷനിൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമുണ്ടായിട്ടില്ലെന്നും പാളം തെറ്റിയ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe