മലപ്പുറം: കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.