ബൈക്കും ലോറിയുമിടിച്ച് കൊയിലാണ്ടി സ്വദേശിയടക്കം രണ്ട് യുവാക്കൾ മരിച്ചു: അപകടം ഇന്നലെ രാത്രി മാഹിയില്‍

news image
Oct 16, 2023, 4:53 am GMT+0000 payyolionline.in

കൊയിലാണ്ടി: ബൈക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം ചെറിയ പുരയിൽ യദുലാൽ (17), തലശ്ശേരി തലായി സ്വദേശി നിധീഷ് (20) എന്നിവര്‍ ആണ് മരണമടഞ്ഞത്. മാഹി പുന്നോൽ  ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. നിധീഷ് തൽക്ഷണം മരണമടഞ്ഞു. പരിക്കേറ്റ യദു ലാലിനെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും  ഗുരുതരമായതിനാൽ കണ്ണൂർ സ്വകാര്യ ആശുപത്രിലെയ്ക്ക് മാറ്റിയെങ്കിലും ഇന്നു പുലർച്ചെ മരണമടയുകയായിരുന്നു.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. പ്ലസ് വണ്‍ വിദ്യാർത്ഥിയായിരുന്നു. സ്കൂൾ ഫുട്ബോൾ ടീമിലെ അംഗമാണ്. ഇത്തവണ സുബ്രതോ കപ്പ് കൊയിലാണ്ടി വി.എച്ച്.എസ്.ജേതാക്കളായത് യദുലാലിൻ്റെ ഗോൾകീപ്പിംഗ് മികവിലൂടെയായിരുന്നു. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.അവധി നൽകി. ലാലു-ധന്യ ദമ്പതികളുടെ മകനാണ്. സഹോദരി -ദിയ.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe