‘ബിജെപിയുടെ ബി ടീം ആയി കോൺഗ്രസ് മാറി, അതിന്റെ പ്രകടിതമായ രൂപമാണ് കെ റെയിലിന് ബദലൽ അതിവേഗ റെയിൽ പദ്ധതി’; എം വി ഗോവിന്ദൻ

news image
May 30, 2026, 8:28 am GMT+0000 payyolionline.in

ഇബ്രാഹിംകുട്ടിയുടെ മരണം, ആത്മഹത്യ അല്ല കൊലപാതകമെന്ന് എം വി ഗോവിന്ദൻ. ലീഗ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണ ഉൽഘാടനത്തിന് മുന്നില് നിന്നത്.സഹകരണ പ്രസ്താനം എന്ന രീതിയിലാണ് തട്ടിപ്പ് നടന്നത്. പ്രമുഖരായ ആളുകളെ അണിനിരത്തി കൊള്ള നടന്നു. നിരവധിയാളുകൾ ഇതുപ്പോലെ ഉണ്ട്. ആളുകൾ രോക്ഷാകുലരായ അവസ്ഥയാണ് ഉണ്ടാകുന്നത്.

ബിജെപിയുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നത്. കേന്ദ്ര അവഗണന പറയുന്നില്ല. ബിജെപിയുമായി ചേർന്ന് മുന്നോട്ട് പോകുന്നു. അതിന്റെ പ്രകടിതമായ രൂപമാണ് കെ റെയിലിന് ബദൽ അതിവേഗ റെയിൽ പദ്ധതി.

അതിവേഗ റെയിൽ പദ്ധതി കേരളത്തിന് വേണം. അധികാരത്തിൽ നിന്ന് പോയി എന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ല. പദ്ധതി വരണം എന്നതാണ് നിലപാട്. കേരളത്തിന്റെ 50 വർഷക്കാലത്തെ വളർച്ച ഉയർത്തിക്കാട്ടുന്ന കെ റെയിൽ പദ്ധതി എതിർത്ത യുഡിഎഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറയണം. വന്ദേമാതരം വിവാദം ബിജെപി അജണ്ടയെന്ന് എല്ലാവർക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe