ബലിപെരുന്നാൾ: യു.എ.ഇയിൽ കൂടുതൽ തടവുകാർ മോചനത്തിലേക്ക്

news image
Jun 23, 2023, 11:49 am GMT+0000 payyolionline.in

ദു​ബൈ: ബ​ലി​​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 988 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം 650 പേ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

ഷാ​ർ​ജ എ​മി​റേ​റ്റി​ൽ 390 പേ​രു​ടെ മോ​ച​ന​ത്തി​നാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നി​ര​വ​ധി ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഉ​മ്മു​ൽ​ഖു​വൈ​ോൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ റാ​ഷി​ദ്​ അ​ൽ മു​ല്ല ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. തെ​റ്റു​തി​രു​ത്തി സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നും, കു​ടും​ബ ബ​ന്ധം ദൃ​ഢ​മാ​ക്കാ​നും ത​ട​വു​കാ​ര്‍ക്ക് അ​വ​സ​രം ന​ല്‍കാ​നാ​ണ് മോ​ച​ന​മെ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe