തിരുവനന്തപുരം: പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി അധികാരമേറ്റു. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാൾ അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് പ്രേംകുമാറിന് മുന്നിലുള്ളത്.
ബംഗാളി നടിയുടെ ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച ഒഴിവിലാണ് നിയമനം.
രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യു.സി.സി രംഗത്തുവന്നു. തുടർന്നാണ് പ്രേംകുമാറിനെ പരിഗണിച്ചത്.