പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപിമാർ; അനിശ്ചിതകാല സസ്പെൻഷൻ പിൻവലിച്ചു

news image
Jan 12, 2024, 12:35 pm GMT+0000 payyolionline.in

ദില്ലി: ലോക്‌സഭയിൽ നിന്ന് സ്പീക്കർ അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്ത മൂന്ന് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. പാർലമെൻറ് സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധം ഉയർത്തി ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്. അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലായിരുന്നു സംഭവം. കോൺഗ്രസ് എംപിമാരായ കെ ജയകുമാർ, അബ്ദുൾ ഖലീൽ, വിജയകുമാർ വിജയവസന്ത് എന്നീ എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഈ മൂന്ന് പേരുടെയും സസ്പെൻഷൻ പിന്നീട് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു. മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിയുടെ സിറ്റിങിൽ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe