തിരുവനന്തപുരം > പുതുപ്പള്ളിയിൽ യുഡിഎഫിന് ഉള്ളിൽ നിന്നുതന്നെ വേറെ സ്ഥാനാർഥി വരുമെന്ന് പേടിച്ചാണ് നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. സ്ഥാനാർഥിയുമായി വേറെ ഗ്രൂപ്പ് വരുമോയെന്നായിരുന്നു യുഡിഎഫിന് ഭയമെന്നും ജയരാജൻ പറഞ്ഞു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിനാണ് ഭയപ്പാടും വേവലാതിയും. പുതുപ്പള്ളിയിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്. നാളെ കോട്ടയത്ത് 12 മണിയോടെ എൽഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.