പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

news image
Apr 24, 2023, 7:56 am GMT+0000 payyolionline.in

നികുതിദായകനാണോ? ഇന്ന് രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും  നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ. ബാങ്ക് അക്കൗണ്ട് തുറക്കാൻ, വായ്പ ലഭിക്കാൻ, ആദായനികുതി ഫയൽ ചെയ്യൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമാണ്.

 

പാൻ കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങി നിരവധി വിവരങ്ങൾ പാൻ കാർഡിൽ അടങ്ങിയിരിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നമ്പർ റഫറൻസ് നമ്പറായി ഉപയോഗിക്കുന്നു. ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒന്നിലധികം പാൻ കാർഡുകൾ സൂക്ഷിക്കാൻ കഴിയുമോ?

ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻകാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല. ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാൻ കാർഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായ നികുതി നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നതിനാൽ പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിഴ എന്തായിരിക്കും?

ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ഐടി വകുപ്പിന് അവർക്കെതിരെ നടപടികൾ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആധാർകാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നത്. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് 2023 ജൂൺ 30-നകം ചെയ്‌തിട്ടില്ലെങ്കിൽ, ജൂലൈ 1 മുതൽ  പാൻ കാർഡ് പ്രവർത്തനരഹിതമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe