പയ്യോളി: പയ്യോളി നഗരസഭ ഡിവിഷൻ കൗൺസിലറും മുൻ വൈസ് ചെയർപേഴ്സനുമായ സിപി ഫാത്തിമയുടെ വീടിന് നേരെയാണ് ആക്രമണം. ഇന്നലെ രാത്രി 10:45 നാണ് അക്രമം നടന്നത്. ദേശീയപാതയോരത്ത് പെരുമാൾപുരത്താണ് അക്രമം നടന്ന വീട്.
അക്രമി ആദ്യം വീടിന്റെ കോളിംഗ് ബെൽ തുടർച്ചയായി അടിച്ച് പിടിക്കുകയായിരുന്നു. ഈ സമയത്ത് കൗൺസിലറായ സിപി ഫാത്തിമയും സഹായിയായ ഒരു സ്ത്രീയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ആരെയും കാണാത്തതിനെ തുടർന്ന് വാതിൽ തുറന്നില്ല. പിന്നീട് 5 മിനിറ്റിനു ശേഷമാണ് മുൻവശത്തെ ജനൽ ചില്ല് തകർത്തത്.
വീടിന് സൈഡിലായി സ്ഥാപിച്ചിരിക്കുന്ന മെയിൻ സ്വിച്ചും ഒരു ലൈറ്റും ആക്രമി തകർത്തിട്ടുണ്ട്.ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാരനായ ഒരാൾ സ്ഥലത്ത് എത്തിയോടെ അക്രമി എന്ന സംശയിക്കുന്ന ആൾ സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നത്രേ. ഈ സ്കൂട്ടറിന്റെ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. രാത്രി തന്നെ സ്ഥലത്തെത്തിയ പയ്യോളി പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.