നന്തി ബസാര്‍: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നന്തിയിലെ വഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വഗാഡ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ അകത്ത് കടന്നത് സംഘര്ഷത്തിനിടയിാക്കി.
സംഘര്‍ഷത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ല് പൊട്ടി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് സി.ടി. അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ് ഉള്‍പ്പടെ 25 പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ബ്ലോക്ക് സെക്രട്ടറി പി അനൂപ് ഉള്‍പ്പടെയുളളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ദേശീയ പാത സര്‍വ്വീസ് റോഡിലെ കുണ്ടും കുഴികളും ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡി.വൈ.ഫെ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉദ്ഘാടനം ചെയ്തു.