നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു, അന്ത്യം 32-ാം വയസിൽ

news image
Feb 2, 2024, 7:24 am GMT+0000 payyolionline.in

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക  ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. പൂനത്തിന്‍റെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.  ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു. ജനപ്രിയ മോഡലായിരുന്ന പൂനം പാണ്ഡെ സമൂഹ മാധ്യമങ്ങളിൽ വലിയ ഫോളോവേഴ്സ് ഉള്ള താരമായിരുന്നു. നിരവധി വിവാദങ്ങളിലും താരം അകപ്പട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe