ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

news image
Mar 14, 2024, 5:24 am GMT+0000 payyolionline.in

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട്  വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി  മധുര മേലൂർ സ്വദേശിയായ കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് അവകാശപ്പെട്ടത്. 

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും  മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയിൽ ഈ കേസില്‍ വാദം നടക്കുകയാണ്.

 

ഇപ്പോഴിതാ ഈ കേസിൽ മധുരൈ ഹൈക്കോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്. ഹരജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങൾ തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നും വിധിയിൽ പറയുന്നു.

 

ജസ്റ്റിസ് രാമകൃഷ്ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. അവസാനം ഇറങ്ങിയ ധനുഷിന്‍റെ ചിത്രം ക്യാപ്റ്റന്‍ മില്ലറാണ്. ചിത്രം ബോക്സോഫീസില്‍ അത്യവശ്യം വലിയ വിജയം നേടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe