വടകരയിൽ കെ മുരളീധരനെ കൊമ്പു കുത്തിക്കാൻ കെ കെ ശൈലജ ; തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി

news image
Feb 21, 2024, 11:14 am GMT+0000 payyolionline.in

വടകര:  തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. എറണാകുളത്ത് അധ്യാപിക കെ.ജെ.ഷൈൻ സ്ഥാനാർഥിയാകും. കെഎസ്ടിഎ നേതാവാണ് ഷൈൻ.



20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കി നേട്ടമുണ്ടാക്കുകയെന്ന മുൻപ് വിജയിച്ച രീതിയാണ് ഇത്തവണയും പിന്തുടർന്നത്. ഹംസയുടെ ജനസമ്മതി കണക്കിലെടുത്താണ് തീരുമാനം. പൊന്നാനി മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റേതാണ്.​​

വനിതാ സംവരണം പാലിക്കുന്നതിന്റെ ഭാഗമായാണ് കെ.ജെ.ഷൈനിന്റെ പേര് എറണാകുളം മണ്ഡലത്തിൽ നിർദേശിക്കപ്പെട്ടത്. വടകര മണ്ഡലം കെ.മുരളീധരനിൽനിന്നു തിരിച്ചു പിടിക്കുകയാണു ശൈലജയു‌ടെ ദൗത്യം. അവസാന രണ്ടു തിരഞ്ഞെടുപ്പുകളിൽ എ.എൻ.ഷംസീറും പി.ജയരാജനും വടകരയിൽ പരാജയപ്പെട്ടിരുന്നു. പാലക്കാട് പിബി അംഗം എ.വിജയരാഘവൻ മത്സരിക്കും. ആലത്തൂർ പിടിക്കാൻ മന്ത്രി കെ.രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മത്സരിക്കും.

 

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇങ്ങനെ:

ആറ്റിങ്ങൽ– വി.ജോയ്

പത്തനംതിട്ട– ടി.എം.തോമസ് ഐസക്

കൊല്ലം– എം.മുകേഷ്

ആലപ്പുഴ– എ.എം.ആരിഫ്

എറണാകുളം– കെ.ജെ.ഷൈൻ

ഇടുക്കി– ജോയ്സ് ജോർജ്

ചാലക്കുടി– സി.രവീന്ദ്രനാഥ്

പാലക്കാട്– എ.വിജയരാഘവൻ

ആലത്തൂർ– കെ.രാധാകൃഷ്ണൻ

പൊന്നാനി– കെ.എസ്.ഹംസ

മലപ്പുറം– വി.വസീഫ്

കോഴിക്കോട്– എളമരം കരീം

കണ്ണൂർ– എം.വി.ജയരാജൻ

വടകര– കെ.കെ.ശൈലജ

‌കാസർകോട്– എം.വി.ബാലകൃഷ്ണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe