തിരുവനന്തപുരം: തിരുവനന്തപുരം പവർഹൗസ് ജംഗ്ഷനിൽ വൻ കഞ്ചാവ് വേട്ട. നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരി, ഷരീഫ്, ഓട്ടോഡ്രൈവർ ഫൈസൽ, ബാലരാമപുരം സ്വദേശി സജീർ എന്നിവരെയാണ് പിടികൂടിയത്. രാവിലെ 10മണിയോടെയായിരുന്നു സംഭവം. അനന്തപുരി എക്സ്‍പ്രസിൽ വന്ന ശേഷം ഓട്ടോയിൽ കയറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.