ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക

news image
Sep 3, 2024, 12:32 pm GMT+0000 payyolionline.in

ബം​ഗളൂരു: കർണാടക പകർച്ചവ്യാധി നിയമപ്രകാരം ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. പത്തുവർഷത്തിനിടയിൽ ഏറ്റവും വലിയ ഡെങ്ക്യു വ്യാപനമാണ് സംസ്ഥാനം നേരിടുന്നത്. കൊതുകുകൾ പെരുകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, കെട്ടിടനിർമാണ സൈറ്റുകൾ എന്നിവയ്ക്ക് പിഴ ഏർപ്പെടുത്തും.

24,500 ഡെങ്ക്യു കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 നേക്കാൾ 5000 കേസുകളുടെ വർധനയാണ് ഇത്. കൂടുതൽപേരിലേക്ക് രോ​ഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ.

ബൃഹത് ബം​ഗളൂരു മഹാന​ഗര പാലിക (ബിബിഎംപി) ക്കും മറ്റ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്കും വീടും പരിസരങ്ങളും പരിശോധിക്കാൻ അധികാരമുണ്ട്. കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത വീടുകൾക്ക് ​ഗ്രാമപ്ര​ദേശത്ത് 200 രൂപയും ന​ഗരങ്ങളിൽ 400 രൂപയും പിഴ നൽകണം. പൂച്ചട്ടികളിലും ബക്കറ്റുകളിലും പരിസരപ്ര​ദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കുറ്റകരമാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe