തിരുവനന്തപുരം : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകുവാന്‍ സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ചകളിലും, കടകളും സ്ഥാപനങ്ങളും ശനിയാഴ്ചകളിലും. വീടുകളില്‍ ഞായറാഴ്ചകളിലും ആചരിക്കണമെന്നാണ് നിര്‍ദേശം.
ഉപയോഗശൂന്യമായ പാത്രം, ചിരട്ട, മുട്ടത്തോട്, കുപ്പി, ടയര്‍ തുടങ്ങി അലക്ഷ്യമായി കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യണം. ഇവയില്‍ വെള്ളം വീഴാതെ സൂക്ഷിക്കണം.
ഉപയോഗിക്കാതെ കിടക്കുന്ന കുപ്പി, ആട്ടുകല്ല്, ഉരല്, ക്ലോസെറ്റ്, വാഷ്ബേസിനുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായും മൂടിവക്കണം.
ടെറസ്,സണ്‍ഷൈഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് സ്ഥാപനമേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തണം. കമുകിന് തോട്ടത്തില്‍ കമുകിന് പോളകള്‍, കൊക്കോ തോട്ടത്തില്‍ കൊക്കോത്തോട് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം.
മത്സ്യതൊഴിലാളികള്‍ ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഡ്രൈ ഡേ ആചരണത്തില്‍ പൊതുജനങ്ങള്‍