ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ; ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌

news image
Oct 14, 2023, 2:19 am GMT+0000 payyolionline.in

കരുനാഗപ്പള്ളി–- ശാസ്‌താംകോട്ട സെക്‌ഷനിൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട്‌ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ എഗ്‌മൂർ–-ഗുരുവായൂർ പ്രതിദിന എക്‌സ്‌പ്രസ്‌( 16127) 15 മുതൽ 17 വരെ 30 മിനിറ്റ്‌ വൈകും. മംഗളൂരു സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) ഈ ദിവസങ്ങളിൽ 40 മിനിറ്റും വൈകും.പാലക്കാട്‌ ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്‌ച വൈകുന്ന ട്രെയിനുകൾ:

എറണാകുളം ജങ്ഷൻ –- കണ്ണൂർ ഇന്റർസിറ്റി (16305): 1.30  മണിക്കൂർ, സെക്കന്തരാബാദ്‌ ജങ്ഷൻ –- തിരുവനന്തപുരം സെൻട്രൽ (17230 ) ശബരി : -30 മിനിട്ട്‌, കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്‌ദി (12081 ): -1.45 മണിക്കൂർ, കണ്ണൂർ – ആലപ്പുഴ എക്‌സ്‌പ്രസ്‌(16308 ): -1.15 മണിക്കൂർ, കോട്ടയം–-നിലമ്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌(16326): -ഒരു മണിക്കൂർ, ആലപ്പുഴ–-ധർബാദ്‌ എക്‌സ്‌പ്രസ്‌(.13352): -45 മിനിട്ട്‌, പോർബന്തർ – -കൊച്ചുവേളി പ്രതിവാര സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(20910) : 30 മിനിട്ട്‌, തിരുവനന്തപുരം സെൻട്രൽ–- കോഴിക്കോട്‌ ജനശതാബ്‌ദി(.12076): -30 മിനിട്ട്‌, മംഗളൂരു സെൻട്രൽ–-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ്‌(16649 ) : -20 മിനിട്ട്‌, എറണാകുളം–-കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌( 12678) : 30 മിനിട്ട്‌.

ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌
യാത്രക്കാരുടെ തിരക്ക്‌ പരിഗണിച്ച്‌ ജനശതാബ്‌ദി ട്രെയിന്‌ താൽക്കാലികമായി അധിക സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ അനുവദിച്ചു. തിരുവനന്തപുരം –- കോഴിക്കോട്‌ (12076)  കോഴിക്കോട്‌ – -തിരുവനന്തപുരം(12075) ജനശതാബ്‌ദിക്ക്‌ 16 വരെയാണ്‌ അധിക കോച്ച്‌ അനുവദിച്ചത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe