ചാലക്കുടിയില്‍ സ്വർണാഭരണം വൃത്തിയാക്കാൻ കൊടുത്തു; തിരിച്ചു നൽകിയപ്പോൾ തൂക്കം കുറഞ്ഞു

news image
Sep 26, 2023, 5:50 am GMT+0000 payyolionline.in

ചാലക്കുടി: സ്വർണാഭരണം വൃത്തിയാക്കാൻ കൊടുത്ത് തിരിച്ചു വാങ്ങിയപ്പോൾ തൂക്കം കുറഞ്ഞതായി പരാതി. നായരങ്ങാടി കുട്ടിഷാപ്പിന് സമീപം വീട്ടമ്മയുടെ മാലയും പാദസരവും വെളുപ്പിക്കാൻ കൊടുത്തതാണ് വിനയായത്.

വീടുകൾ കയറിയിറങ്ങി ആഭരണം വൃത്തിയാക്കി തിളക്കം കൂട്ടി നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഇതരസംസ്ഥാനക്കാർക്കാണ് വീട്ടമ്മ ആഭരണം നൽകിയത്. കൺമുന്നിൽ തന്നെ ഒരു ലായിനിയിൽ മുക്കി വൃത്തിയാക്കി നൽകുകയായിരുന്നു. എന്നാൽ ഇവർ പോയിക്കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് അര പവൻ കുറഞ്ഞതായി മനസിലാക്കിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe