കർഷകർക്ക് നൽകിയ പിഴനോട്ടീസ് പിൻവലിക്കണം; മുട്ടിൽ മരംമുറി കേസിൽ റവന്യൂവകുപ്പിനെതിരെ സിപിഎം

news image
Sep 30, 2023, 7:18 am GMT+0000 payyolionline.in

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ കർഷകർക്ക് പിഴ ചുമത്തിയ റവന്യൂവകുപ്പിനെതിരെ സിപിഎം. കർഷകർക്ക് പിഴചുമത്തിയ നടപടി പിൻവലിക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ ആവശ്യപ്പെട്ടു. യാഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമെന്നും പി. ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴനോട്ടീസ് പിൻവലിക്കണമെന്നും കർഷകർക്ക് പിഴനോട്ടീസ് നൽകിയ വഞ്ചനയെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

 

 

മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് പുറമെ ഭൂവുടമകളായ കർഷകർക്കും റവന്യൂവകുപ്പ് പിഴചുമത്തിയതിനെ രൂക്ഷമായി വിമർശിക്കുകയാണ് സിപിഎം. കേരള ലാൻഡ് കൺസർവൻസിൃ ആക്ട് പ്രകാരം കർഷന് പിഴ ചുമത്തിയത് വഞ്ചനയെന്നാണ് പാർട്ടി നിലപാട്. കർഷകരെ അഗസ്റ്റിൻ സഹോദരങ്ങൾ വഞ്ചിച്ചു എന്നൊരു കേസുണ്ട്. പിന്നെങ്ങനെ പാവപ്പെട്ട കർഷകന് നേരെ പിഴചുമത്തുമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ ചോദിച്ചു.

 

 

യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കർഷകർക്ക് പിഴ ചുമത്തിയതെന്ന് പാർട്ടി സംശയിക്കുന്നതായി പി.ഗഗാറിൽ വ്യക്തമാക്കി. കർഷകരെ അണിനിരത്തി ഒക്ടോബർ നാലിന് വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുട്ടിൽ സൌത്ത് വില്ലേജിലെ 35 കർഷകർക്കാണ് റവന്യൂവകുപ്പ് നിലവിൽ പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിപ്പ്. കർഷകരെ പിഴയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുക്കും മുമ്പ് സിപിഎം തന്നെ സമരമുഖത്തിറങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe