കോട്ടയം: കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു.
