കോ​ട്ട​പ്പ​ള്ളിയില്‍ പി​ഞ്ചു​കു​ട്ടി​യെയ​ട​ക്കം എ​ട്ടു​പേ​രെ കു​റു​ക്ക​ൻ ക​ടി​ച്ച സം​ഭ​വം ; കു​റു​ക്ക​ന് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

news image
Jul 4, 2023, 4:06 am GMT+0000 payyolionline.in

തി​രു​വ​ള്ളൂ​ർ: കോ​ട്ട​പ്പ​ള്ളി പൈ​ങ്ങോ​ട്ടാ​യി പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​ഞ്ചു​കു​ട്ടി​യ​ട​ക്കം എ​ട്ടു​പേ​രെ കു​റു​ക്ക​ൻ ക​ടി​ച്ച സം​ഭ​വ​ത്തി​ൽ കു​റു​ക്ക​ന് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രെ കു​റു​ക്ക​ൻ ക​ടി​ച്ച് പ​രി​ക്കേ​ൽപിച്ച​ത്. ക​ണ്ണൂ​ർ റീ​ജ​ന​ൽ ഡ​യ​ഗ്നോ​സ്റ്റി​ക് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്. വ​ഴി​യി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ക​ടി​ച്ച കു​റു​ക്ക​ൻ പി​ഞ്ചു​കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് ക​യ​റി​യാ​ണ് ക​ടി​ച്ച​ത്. കാ​ലി​നും കൈ​ക്കു​മാ​ണ് പ​ല​ർ​ക്കും ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ വ​ട​ക​ര ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്ര​മി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. നി​ല​വി​ലു​ള്ള ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മ​തി. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സി. ​സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe