കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു

news image
Mar 5, 2024, 12:04 pm GMT+0000 payyolionline.in
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. തൊടിയൂർ സ്വദേശിനി അർച്ചന (33) യാണ് ആത്മഹത്യ ചെയ്തത്. ​ഗുരുതരമായി പൊള്ളലേറ്റ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയേയും മക്കളേയും കണ്ടത്. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe