കൊയിലാണ്ടിയിൽ സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾക്ക് ദുരിതം

news image
Oct 5, 2024, 3:35 am GMT+0000 payyolionline.in

കൊ​യി​ലാ​ണ്ടി: കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയതോടെ കാൽനട യാത്രക്കാർക്ക് കടുത്ത പ്രയാസമുണ്ട്. പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയ്ക്കു മുന്നിലെ സീബ്രലൈനുകളാണ് അനിയന്ത്രിതമായി മാഞ്ഞുപോയത്. ഇതുമൂലം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനട യാത്രക്കാർ ഭീഷണി നേരിടുകയാണ്.

 

ദേ​ശീ​യ പാ​ത 66 നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത കു​രു​ക്കി​ൽ പെ​ടു​ന്ന ബ​സു​ക​ൾ ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ അ​മി​ത വേ​ഗ​ത്തി​ൽ വ​രു​മ്പോ​ൾ പ​ഴ​യ സീ​ബ്ര​ലൈ​നി​ലൂ​ടെ റോ​ഡു​മു​റി​ച്ചു ക​ട​ക്കു​ന്ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു.ദീ​ർ​ഘ​ദൂ​ര യാ​ത്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ സീ​ബ്ര​ലൈ​ൻ കാ​ണാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. സീ​ബ്ര​ലൈ​നി​ന് പ​ക​രം നി​റം മാ​യാ​തെ നി​ൽ​ക്കു​ന സ്പീ​ഡ് ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

സീ​ബ്ര​ലൈ​നു​ക​ൾ എ​ത്ര​യും​പെ​ട്ടെ​ന്ന് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കൊ​യി​ലാ​ണ്ടി മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ. നി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. രാ​ജേ​ഷ്, കെ. ​ദി​നേ​ശ​ൻ, പി.​കെ. ഷു​ഹൈ​ബ്, അ​മേ​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്, അ​ജീ​ഷ്, മ​നീ​ഷ്, ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe