കൊയിലാണ്ടി: ഹാർബറിൽ ഫുഡ് ആൻറ് സേഫ്റ്റി വിഭാഗത്തിൻ്റെ റെയ്ഡില്‍ പഴകിയ തെരണ്ടി മീൻ പിടികൂടി. ഹാർബറിലെ ലേലപ്പുരയിൽ നിന്നാണ് 7 ബോക്സുകളിലായി 130 കിലോ പഴകിയ തെരണ്ടി പിടികൂടിയത്. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിലെ ഏഴംഗ സംഘമാണ് ഹാർബറിൽ പരിശോധന നടത്തിയത്. മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സംവിധാനവുമായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
പഴകിയ മത്സ്യം പുറത്ത് നിന്ന് എത്തിച്ചതാണെന്നാണ് വിവരം കിട്ടിയത്. മൊബൈൽ ലാബ് പരിശോധനയിൽ അമോണിയ ചേർത്തതായി കണ്ടെത്തി. പിടികൂടിയ മത്സ്യം പിന്നീട് കടലോരത്ത് തന്നെ കുഴിച്ച് മൂടി. ഫുഡ് & സേഫ്റ്റി ഓഫീസർ, വിജി, നോഡൽ ഓഫീസർ അർജുൻ ജി.എസ്, അസി. അരവിന്ദ് ടി.എൻ, സായൂജ്, ലാബ് ജീവനക്കാരായ ശശീന്ദ്രൻ, സ്നേഹ, സീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.