കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ചിങ്ങം ഒന്ന് ഊർജം പകരട്ടെ: മുഖ്യമന്ത്രി

news image
Aug 17, 2023, 5:54 am GMT+0000 payyolionline.in

തിരുവനന്തപുരം> കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വർഷാരംഭം. കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്‌‌കരിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകൾ പങ്കുവെക്കേണ്ട സന്ദർഭമാണിതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

 

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ഇന്ന് ചിങ്ങം ഒന്ന്. സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വർഷാരംഭം. കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചിന്തകൾ പങ്കുവെക്കാനും ഈ ചിങ്ങം ഒന്ന് അവസരമൊരുക്കുന്നു.

കർഷക ദിനമായും നമ്മളീ ദിവസം ആചരിക്കുന്നു. നമ്മുടെ കാർഷിക രംഗവും കർഷകരും വലിയ പ്രതിസന്ധികൾ നേരിടുകയാണ്. കർഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറൽ നയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണ്. ഈ സമരമുന്നേറ്റങ്ങളിൽ അണിചേരേണ്ടതിന്റെ ആവശ്യകതയും കർഷക ദിനം ഉയർത്തുന്നുണ്ട്.

ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ ഇടപെടലുകളെ കൂടുതൽ പേരിലേക്കെത്തിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകൾ പങ്കുവെക്കേണ്ട സന്ദർഭമാണിത്. ആയർത്ഥത്തിൽ കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ഈ ചിങ്ങം ഒന്ന് ഊർജം പകരട്ടെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe