കേന്ദ്ര സർക്കാർ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും

news image
Jan 13, 2024, 7:51 am GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സമീപനം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച നടത്തുന്നത്.

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe