കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസ്: എം വി ഗോവിന്ദൻ

news image
Jun 24, 2023, 9:11 am GMT+0000 payyolionline.in

ന്യൂഡൽഹി> കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത്. വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ല. അത് കോൺ​ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരന്റെ അറസ്റ്റും തമ്മിൽ ബന്ധമില്ലെന്നും അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയാണ് മുഖ്യശത്രുവെന്നും കേരളത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ബി ടീം ആണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe