കൂട്ട മൊബൈൽ ഫോൺ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

news image
Oct 24, 2024, 6:25 am GMT+0000 payyolionline.in

കൊ​ച്ചി: അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട മൊ​ബൈ​ൽ ​ഫോ​ൺ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മും​ബൈ​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു.

താ​നെ സ്വ​ദേ​ശി സ​ണ്ണി​ഭോ​ല യാ​ദ​വ് (27), ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ശ്യാം ​ബ​ര​ൻ​വാ​ൽ (32) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കേ​സി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ അ​തീ​ഖു​റ​ഹ്മാ​ൻ (38), വാ​സിം അ​ഹ​മ്മ​ദ് (31) എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​വ​രെ വി​ശ​ദ ചോ​ദ്യം​ചെ​യ്യ​ലി​ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​രു​സം​ഘ​ങ്ങ​ളും ത​മ്മി​ൽ പ​ര​സ്പ​രം ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

കൊ​ച്ചി​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നു. നൂ​റോ​ളം ക​ട​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നൂ​റു​ക​ണ​ക്കി​ന് ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. മും​ബൈ സം​ഘ​ത്തി​ൽ​നി​ന്ന്​ ആ​കെ മൂ​ന്ന് ഫോ​ണു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​രി​ശോ​ധ​ന. മോ​ഷ്ടി​ച്ച മൊ​ബൈ​ലു​ക​ൾ മും​ബൈ​യി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​റ്റി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റി​ന് കൊ​ച്ചി​യി​ൽ ന​ട​ന്ന അ​ല​ൻ വാ​ക്ക​റു​ടെ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഐ​ഫോ​ണു​ക​ള​ട​ക്കം 39 മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യ​ത്. ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe