പാലക്കാട്: പാലക്കാട് വൻ കുഴൽപ്പണ വേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരുകോടി 90 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍.മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളിൽ ബണ്ടിലുകളായി 500 രൂപയുടെ നോട്ട് കെട്ടുകൾ കോയമ്പത്തൂരിൽ നിന്നും സീറ്റിനടിയിലെ അറയിൽ അടുക്കിവെച്ച പണം മലപ്പുറത്തെത്തിക്കാനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ ദേശീയപാതയിൽ പൊലീസിന്റെ പരിശോധനയിൽ ഈ ശ്രമം പാളി. ആദ്യം വാഹനം നിർത്താതെ പോയെങ്കിലും പൊലീസ് പിന്തുടർന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. പ്രാഥമിക പരിശോധനയിൽ പണമൊന്നും ലഭിച്ചില്ല.
പാലക്കാട് കാറിൽ രഹസ്യ അറ, തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി, വന്‍ നോട്ടുകെട്ട് ശേഖരം, ദേശീയപാതയിൽ വൻ കുഴൽപ്പണ വേട്ട
Jan 20, 2024, 9:46 am GMT+0000
payyolionline.in
തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു, വന്‍ ദുരന്ത ..
പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാനെത്തി അപകടം; കായംകുളത്ത് സ്കൂൾ വിദ്യാർത്ഥികൾ ..