കായംകുളം: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി.ഇന്നലെ രാത്രിയാണ് സംഭവം. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്മര്‍ട്ടത്തില്‍ തലയ്ക്കടിയേറ്റ് മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സംമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇരവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.