കലാകിരീടം കണ്ണൂരിന്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിന് രണ്ടാംസ്ഥാനം

news image
Jan 8, 2024, 11:48 am GMT+0000 payyolionline.in

കൊല്ലം > 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയിന്റോടെ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ. വാശിയേറിയ പോരാട്ടത്തിൽ 949 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി. പാലക്കാടും (938 പോയിന്റ്) തൃശൂരുമാണ് (925 പോയിന്റ്) മൂന്നും നാലും സ്ഥാനങ്ങളിൽ. 23 വർഷങ്ങൾക്ക് ശേഷമാണ് കലാകിരീടം കണ്ണൂരിലേക്ക് എത്തുന്നത്.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി.

മറ്റു ജില്ലകളുടെ പോയിന്റ് നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe