കരിപ്പൂരിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

news image
Jun 7, 2023, 8:29 am GMT+0000 payyolionline.in

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ അനധികൃത സ്വർണക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശി നൂരേമൂച്ചി മുഹമ്മദ്‌ ഷാഫിയിൽ (33) നിന്ന് ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ബുധനാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ പാങ്‌ സ്വദേശിയായ ചകിടിപ്പുറം സബീബിൽ (28) നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

അസി. കമീഷണർ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി.എസ്. ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ടി.എൻ. വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്‌പെക്ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർ ലില്ലി തോമസ് എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe