കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

news image
Feb 28, 2024, 3:25 pm GMT+0000 payyolionline.in

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 32 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടിച്ചു. ഷാർജയിലേക്ക് പോകാനെത്തിയ വടകര സ്വദേശി അബ്ദുൾനാസർ മണത്തലയിൽനിന്നാണ്‌ 20,000 യുഎസ് ഡോളർ, 65,115 യുഎഇ ദിർഹം, 5500 ഖത്തർ റിയാൽ എന്നിവയാണ് പിടിച്ചത്. കസ്റ്റംസും സിഐഎസ്എഫും ചേർന്നാണ് പരിശോധിച്ചത്. കസ്റ്റംസ് അസി. കമീഷണർ വി പി ബേബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe