കൊയിലാണ്ടി: കഴിഞ്ഞ ദിവസം തിരമാലയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൽസ്യതൊഴിലാളിയായ അനൂപ് ( 36 )( സുന്ദരൻ ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപം തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്.
‘
കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയുടെ സമീപം നിൽക്കുകയായിരുന്ന അനൂപിനെ തിരമാലകൾ കവർന്നത്.ഏറെ നേര തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരേതനായ വേലായുധൻ്റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങൾ: റിനിൽ ,ശോഭിത. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.