ഓണം ബോണസിൽ റെക്കോർഡിടാൻ ബെവ്കോ, 95000 രൂപ ബോണസ് നൽകാൻ ശുപാർശ

news image
Sep 12, 2024, 7:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ഓണം ബോണസ് തുക ശുപാർശ. ബീവറേജ് കോർപ്പറേഷനാണ് സർക്കാരിന് ശുപാർശ നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബോണസായി നൽകിയത് 90000 രൂപയായിരുന്നു. ലേബലിംഗ് തൊഴിലാളികൾ വരെയുള്ള ജീവനക്കാർക്ക് ഓണം കളറാകാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ ഓണം ബോണസ് സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ  പ്രതികരിച്ചത്.

 

95000 രൂപവരെയാണ് ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുകയെന്നാണ്  സൂചനകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം 90000 രൂപയായിരുന്നു ഓണം ബോണസ്. മദ്യ വിൽപനയിലൂടെ 5000 കേടി രൂപയുടെ നികുതി വരുമാനം ലഭിച്ചതിന് പിന്നാലെയാണ് നീക്കം എത്തുന്നത്.

സർക്കാർ ജീവനക്കാർ ലഭിക്കുന്ന ഏറ്റവും കൂടിയ ഓണം ബോണസാകും ഈ തുകയെന്നാണ് ലഭ്യമാകുന്ന കണക്കുകൾ. രണ്ട് വിഭാഗങ്ങളിലായാവും ഈ തുക ജീവനക്കാർക്ക് വിതരണം ചെയ്യുക. പെർഫോമൻസ് ഇൻസെന്റീവ്, എക്സ്ഗ്രാഷ്യ എന്നീ വിഭാഗങ്ങളിലാവും ബോണസ് നൽകുക. ബെവ്കോ ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി 5000 ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്. ശുചീകരണ തൊഴിലാളികൾക്ക് 5000 രൂപയാകും ബോണസ് ലഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe