‘ഒരാളെയും കുടിയൊഴിപ്പിക്കേണ്ടിവരില്ല’; ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

news image
Jul 12, 2024, 4:38 am GMT+0000 payyolionline.in
പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി. നാളെ വൈകീട്ട് ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ബഹുജന കൺവെൻഷൻ നടക്കും.

ചെറുവള്ളിയിലെ വിമാനത്താവള പദ്ധതി സങ്കീർണ്ണമായ നിയമക്കുരുക്കിലേക്ക് പോയത് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. കൊടുമണ്ണിൽ പ്ലാന്‍റേഷൻ കോർപറേഷന് 1200 ഹെക്ടറിലധികം സ്ഥലമുണ്ട്. റബ്ബർ വിലയിടിവ് കോർപറേഷനെ നഷ്ടത്തിലാക്കി. ഈ സാഹചര്യത്തിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാരിന് കൊടുമണ്ണിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനാകുമെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു.

എം സി റോഡും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയും ഈ പ്രദേശത്തോട് ചേർന്നാണ് കടന്നുപോകുന്നത്. വിദേശ മലയാളികൾ ഏറ്റവുമധികമുള്ള ജില്ലയിൽ സിയാൽ മോഡൽ പദ്ധതി നടപ്പാക്കാൻ പ്രവാസി സംഘടനകളും തയ്യാറാണ്. ഒപ്പുശേഖരണവും ബഹുജന കൺവെൻഷനും അടക്കം കൊടുമണ്ണിലെ വിമാനത്താവളത്തിനായി സജീവമാവുകയാണ് ആക്ഷൻ കമ്മിറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe