തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും അപാകത പരിഹരിക്കാനുമുള്ള സമയം ഈമാസം 26ന് വൈകീട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു.
പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ‘KEAM 2023, Candidate Portal’ ലിങ്കിൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ ദൃശ്യമാകും. പ്രൊഫൈൽ പേജിൽ അപേക്ഷയിൽ അനുവദിച്ച വ്യക്തിഗത വിവരങ്ങൾ/നേറ്റിവിറ്റി/സംവരണം മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കാണാം.
അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പ്രൊഫൈൽ പേജിലെ Memo details എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങളും കാണാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ 26ന് വൈകീട്ട് അഞ്ചിനകം അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 0471 2525300.