ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃഷി​യി​ൽ നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്

news image
Sep 6, 2023, 5:59 am GMT+0000 payyolionline.in

കാ​സ​ർ​കോ​ട്: പൊ​തു​ജ​ന​പാ​ളി​ത്ത​ത്തോ​ടെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​ത് ഫി​ഷ​റീ​സ് വ​കു​പ്പ് നു​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. 10 ഹെ​ക്ട​റി​നു മു​ക​ളി​ൽ വി​സ്തൃ​തി​യു​ള്ള​തും നി​ല​വി​ൽ മ​ത്സ്യ​ക്കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യി പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​യി​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യി മ​ത്സ്യ​ക്കൃ​ഷി ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മ​റ്റ് സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം. പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 60 ശ​ത​മാ​നം ധ​ന​സ​ഹാ​യം ല​ഭി​ക്കും. വ​രാ​ൽ, കൈ​ത​ക്കോ​ര, ക​രി​മീ​ൻ എ​ന്നി​വ​യോ കാ​ർ​പ്പ് മ​ത്സ്യ​ങ്ങ​ളോ പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി ചെ​യ്യാം. ഒ​രു ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള ജ​ലാ​ശ​യ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി 15 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 10 ഹെ​ക്ട​റി​നു​മു​ക​ളി​ൽ വി​സ്തൃ​തി​യി​ലു​ള്ള ചി​റ​ക​ളി​ലും, മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും താ​ൽ​ക്കാ​ലി​ക വ​ര​മ്പു​ക​ൾ നി​ർ​മി​ച്ചു​ള്ള മ​ത്സ്യ​കൃ​ഷി സാ​ധ്യ​മ​ല്ലാ​ത്ത​വ​യി​ൽ പെ​ൻ യൂ​നി​റ്റു​ക​ൾ / വ​ള​പ്പു​ക​ൾ സ്ഥാ​പി​ച്ച് മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​യും ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കും. 20 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മു​ള്ള വ​ല​കൊ​ണ്ടു​ള്ള വ​ള​പ്പു​ക​ളി​ൽ ഒ​രു ച​തു​ര​ശ്ര​മീ​റ്റ​റി​ൽ 10 മു​ത​ൽ 15 വ​രെ മ​ത്സ്യ​വി​ത്തു​ക​ൾ നി​ക്ഷേ​പി​ക്കും. ഒ​രു യൂ​നി​റ്റ് വ​ള​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1.75 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക​യാ​യി നി​ശ്ച​യി​ക്കു​ന്ന​ത്. അ​ടങ്ക​ൽ തു​ക​യു​ടെ 60 ശ​ത​മാ​നം സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 04672 202537.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe