കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ. ആളൂരിനെതിരെ പോക്‌സോ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് പരാതി. പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫിസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്.
മൂന്നാമത്തെ കേസാണ് ആളൂരിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്.
ഈ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ്. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.