നന്തിബസാർ: സാധാരണക്കാരുടെ വിമാനയാത്ര എന്ന സ്വപ്നത്തിന് ചിറകേകി വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ലൈബ്രറി. സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ലൈബ്രറി, ജീവിതത്തിൽ ഇതുവരെ വിമാനയാത്ര ചെയ്തിട്ടില്ലാത്തവർക്കായി സംഘടിപ്പിച്ച യാത്ര വേറിട്ടൊരു അനുഭവമായി.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബംഗളൂരുവിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ചില കാരണങ്ങളാൽ ആകാശയാത്രയെന്ന ആഗ്രഹം മാറ്റിവെച്ച സാധാരണക്കാർക്ക് ഈ പദ്ധതി വലിയൊരാശ്വാസമായി.നിരവധി ആളുകൾക്ക് അവരുടെ ആദ്യ വിമാനയാത്രയുടെ സന്തോഷം ഈയാത്ര സമ്മാനിച്ചു. ബാംഗ്ലൂരിൽ എത്തിയ സംഘത്തിന് നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, കബ്ബൺ പാർക്ക്, ലാൽ ബാഗ് ബോട്ടാണിക്കൽ ഗാർഡൻ, ഇസ്കോൺ ടെമ്പിൾ, ഒറയൺ മാൾ എന്നിവ സന്ദർശിക്കാനായി. നഗരത്തിലെ മെട്രോ യാത്രയും സംഘത്തിന്പുതിയ അനുഭവമായി. മടക്കയാത്ര ട്രെയിനിലായിരുന്നു ക്രമീകരിച്ചിരുന്നത്.
