അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ബാലുശ്ശേരിയുടെ പോസ്റ്റർ; വൈറല്‍

news image
Jun 23, 2024, 8:41 am GMT+0000 payyolionline.in

ബാലുശ്ശേരി: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിലെ ബാലുശ്ശേരിയുടെ ആശംസ വൈറലാകുന്നു. നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടിയ അറ്റ്ലാന്റ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിലാണ് അഖിൽ പൊന്നരംതെരു നാട്ടിലെ അർജന്റീന, ബ്രസീൽ ആരാധകരുടെ ആശംസകൾ പോസ്റ്ററിലൂടെ അറിയിച്ചത്.

ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ശേഷം അമേരിക്കയിൽ ജോലി ചെയ്യുകയാണ് അഖിൽ. ബാലുശ്ശേരി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ അംഗമായ അഖിൽ അർജന്റീന, ബ്രസീൽ ടീമുകളോടുള്ള നാടിന്റെ ആവേശമാണ് മലയാളത്തിലും ഇംഗ്ലിഷിലും എഴുതി അറിയിച്ചത്. സ്റ്റേഡിയത്തിൽ അഖിൽ ഉയർത്തിയ പോസ്റ്റർ മത്സര ശേഷം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe