അറിവില്ലാതെയും ഉപഭോഗം തെറ്റിയും ബി.പി.എല്ലുകാർ; വൈദ്യുതി ആനുകൂല്യം നാമമാത്രം

news image
Jun 22, 2023, 7:00 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: 11.3 ശ​ത​മാ​നം ബി.​പി.​എ​ല്ലു​കാ​ർ ഉ​ള്ള ​കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്​ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ 0.62 ശ​ത​മാ​ന​ത്തി​നു മാ​ത്രം. സം​സ്ഥാ​ന​ത്ത് 19,772 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു മാ​ത്ര​മാ​ണ് ബി.​പി.​എ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വൈ​ദ്യു​തി ചാ​ർ​ജ് കൂ​ട്ടാ​നാ​യി കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച താ​രി​ഫ് പെ​റ്റീ​ഷ​നി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​മാ​സം 25 യൂ​നി​റ്റി​ൽ താ​ഴെ ഉ​പ​ഭോ​ഗ​മു​ള്ള, വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ക്കേ​ണ്ടാ​ത്ത അ​ശ​ര​ണ​രാ​യ 12,206 ഉ​പ​ഭോ​ക്താ​ക്ക​ളും കൂ​ടി ഉ​ൾ​​പ്പെ​ട്ടാ​ൽ ആ​കെ 32,978 ഉ​പ​ഭോ​ക്താ​ക്ക​ളേ ബി.​പി.​എ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ പെ​ടൂ. ഇ​വ ചേ​ർ​ത്താ​ൽ ആ​കെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ 0.62 ശ​ത​മാ​നം മാ​ത്ര​മേ വ​രൂ​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ബി.​പി.​എ​ൽ, എ.​പി.​എ​ൽ വേ​ർ​തി​രി​വി​ല്ലാ​തെ കു​റ​ഞ്ഞ ഉ​പ​ഭോ​ഗം ഉ​ള്ള​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ൽ അ​ർ​ഹ​രാ​യ ബി.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കു പോ​ലും ആ​നു​കൂ​ല്യം ന​ഷ്ട​മാ​കു​ന്ന​ത്.

സ​ർ​ക്കാ​റി​ന്റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 84,000ത്തി​ൽ കൂ​ടു​ത​ൽ അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ടി കൂ​ട്ടി വാ​യി​ച്ചാ​ലേ പേ​രി​ൽ ഒ​തു​ങ്ങി​യ വൈ​ദ്യു​തി ആ​നു​കൂ​ല്യ​ത്തി​ന്റെ അ​വ​സ്ഥ വ്യ​ക്ത​മാ​കൂ. പു​തി​യ താ​രി​ഫ് പെ​റ്റീ​ഷ​നി​ലും ബി.​പി.​എ​ല്ലു​കാ​രു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

പ്ര​തി​മാ​സം 40 യൂ​നി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന, വൈ​ദ്യു​തി​വാ​ഹ​ക ശേ​ഷി 1000 വാ​ട്ട്സി​ൽ കൂ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് യൂ​നി​റ്റി​ന് 1.50 രൂ​പ നി​ര​ക്കി​ലാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.

ബി.​പി.​എ​ല്ലു​കാ​രാ​യ അ​ർ​ബു​ദ​ബാ​ധി​ത​ർ​ക്കും വി​ക​ലാം​ഗ​ർ​ക്കും പ്ര​തി​മാ​സം 100 യൂ​നി​റ്റ് ആ​നു​കൂ​ല്യം ഉ​ണ്ട്. പ​ക്ഷേ, ഇ​വ​രെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​മാ​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടി​ല്ല.

കെ.​എ​സ്.​ഇ.​ബി ഗു​ണ​ഭോ​ക്തൃ ന​മ്പ​ർ സ​ർ​ക്കാ​റി​ന്റെ ബി.​പി.​എ​ൽ വി​വ​ര​ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​നു​കൂ​ല്യ​ത്തെ​ക്കു​റി​ച്ച് ഭൂ​രി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും അ​റി​യാ​ത്ത​തി​നാ​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​മി​ല്ല. അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ന​ട​പ​ടി​ക്ര​മം സം​ബ​ന്ധി​ച്ചും കെ.​എ​സ്.​ഇ.​ബി​യോ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നോ ച​ട്ടം ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​റി​യു​ന്നു.

ര​ണ്ട് ഫാ​നും അ​ത്യാ​വ​ശ്യം ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ൽ​ത​ന്നെ ഉ​പ​ഭോ​ഗം 50 യൂ​നി​റ്റി​ന് മു​ക​ളി​ൽ വ​രും. വീ​ട്ടി​ൽ മി​ക്സി ഉ​ണ്ടെ​ങ്കി​ൽ ആ​കെ ലോ​ഡ് 1000 വാ​ട്ട്സി​ന് മു​ക​ളി​ൽ വ​രും. ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ഇ​ത് ത​ട​സ്സ​മാ​യ​തി​നാ​ൽ പ​ല​രും മെ​ന​ക്കെ​ടാ​റി​ല്ല. വൈ​ദ്യു​തി ആ​നു​കൂ​ല്യ​ത്തി​നു​ള്ള ഉ​പ​ഭോ​ഗ​പ​രി​ധി 60 യൂ​നി​റ്റാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe