ദില്ലി: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കോടതികൾക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് വിവാദത്തിൽ. ബാർ കൗൺസിൽ ചെയർമാൻ്റെ കത്തിനെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ രംഗത്തെത്തി. കത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് അഭിപ്രായപ്പെട്ട ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, വർഗീയ ശ്രമങ്ങളിൽ ബാർ കൗൺസിൽ കക്ഷിയാകരുതെന്നും ആവശ്യപ്പെട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത് അനുചിതമാണ്. ചെയർമാൻ്റെ നിലപാട് അപലപനീയമാണെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വിമര്‍ശിച്ചു. അവധി നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിനില്ലെന്നും വർഗീയ ധ്രുവീകരണത്തിന് ജുഡീഷ്യറിയെ ഭാഗമാക്കരുതെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഭിപ്രായപ്പെട്ടു. കത്ത് പിൻവലിക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.