നവകേരള രൂപീകരണത്തിന്റെ ആലോചനയ്ക്കിടെ, നിലവിൽ നാം ജീവിക്കുന്നത് പ്രാചീനയുഗത്തിലാണെന്ന് തിരിച്ചറിയണമെന്ന് പോപ്പുലർ ഫ്രണ്ടുകാർ കൈ വെട്ടിമാറ്റിയ പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു. പൗരാണിക കാര്യങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, നമുക്ക് അത്യാവശ്യം വേണ്ടത് ആധുനികമായ ഒരു മനസ്സാണ് എന്നത് നാം വിസ്മരിക്കരുത്.
ശാസ്ത്രത്തിന്റേതായ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ച്, നമ്മുടെ ഭൗതികജീവിതത്തെ കൊണ്ടുനടക്കുമ്പോൾപോലും, നമ്മൾ ജീവിക്കുന്നത് സഹ്രാബ്ദങ്ങൾ മുമ്പുള്ള മനസ്സോടുകൂടിയാണെന്ന് കാര്യം തിരിച്ചറിയണമെന്നും ജോസഫ് പറഞ്ഞു.