താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചാലക്കരയിൽ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ബന്ധുക്കൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതോടെ മൂന്ന് പേർക്ക് കോമരത്തിന്റെ വാൾ ഉപയോഗിച്ച് വെട്ടേറ്റു. ചാലക്കര ഇരട്ടക്കുളങ്ങര കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്ന് ആളുകളെ എത്തിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആക്രമണത്തിനിടെ കോമരത്തിന്റെ വാൾ കൈക്കലാക്കിയ സംഘം അത് ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവത്തിൽ […]
Kozhikode
