സുൽത്താൻബത്തേരി: ജീവിത യാത്ര ആരംഭിക്കാൻ കാത്തിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ അന്ത്യയാത്ര ഒരുമിച്ചായതിന്റെ ഞെട്ടലിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫായിസിന്റെയും കോഴിക്കോട് സ്വദേശിയായ അംനത്തിന്റെയും വീട്ടുകാരും നാട്ടുകാരും. ഇന്നലെ വയനാട്ടിൽ ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു സ്‌കൂട്ടർയാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരുടെ അകാല വിയോഗം. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂർ പാലത്തിന് […]
Kozhikode
