തച്ചൻകുന്ന്: പാറമ്മൽ മനയത്ത് കുഞ്ഞബ്ദുള്ള (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, മുഹമ്മദ്, കദീജ, ആയിഷ. മരുമക്കൾ: നജാദ്, സഹദ്, റമീസ്. ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക് 2:30-ന് ചരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Kozhikode
തച്ചൻകുന്ന്: പാറമ്മൽ മനയത്ത് കുഞ്ഞബ്ദുള്ള (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, മുഹമ്മദ്, കദീജ, ആയിഷ. മരുമക്കൾ: നജാദ്, സഹദ്, റമീസ്. ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക് 2:30-ന് ചരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Kozhikode
കൊച്ചി: സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kozhikode
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്നയാൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ‘കല്യാണ രാമൻ’ എന്ന ബാഹുലേയനാണ് പിടിയിലായത്. ആറ്റിങ്ങൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഇയാൾക്കെതിരെ നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50ലധികം കേസുകളുണ്ട്. ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാൾ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് […]
Kozhikode
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയില്‍. എക്‌സൈസ് സംഘമാണ് കൊച്ചിയില്‍ വച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്‌ളോഗറും മോഡലുമായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് പിടിയിലായത്. 7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്‌ളോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍. കഴിഞ്ഞ […]
Kozhikode
വടകര : വടകരയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റര്‍. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. മുന്‍ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാര്‍ട്ടി നേതാക്കളെ തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. വടകര പഴയ സ്റ്റാന്‍ഡ് പരിസരത്താണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘വടകര പാര്‍ലമെന്റില്‍ കോഴിക്കോട് എംപിക്ക് എന്തുകാര്യം? ബിജെപിയുമായുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുക. കോണ്‍ഗ്രസ് സിപിഐഎം ബിജെപി നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക’, എന്നും പോസ്റ്ററിലുണ്ട്. […]
Kozhikode
പയ്യോളി: സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും നേർക്കാഴ്ചയായി സുബീഷ് കാർത്തിക. വഴിയിൽ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി സുബീഷ് നാടിന് മാതൃകയായി. ചൊറിയൻ ചാൽ, ചൂള പറമ്പ്, അറബിക് കോളേജ് എന്നിവിടങ്ങളിൽ സാധനങ്ങൾ ഡെലിവറി നടത്തുന്ന ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിനാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ പേഴ്സ് നഷ്ടപ്പെട്ടത്. പണത്തിന് പുറമെ തിരിച്ചറിയൽ രേഖകളും മറ്റും അടങ്ങിയ പേഴ്സിനായി ഉടമ സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന്, തനിക്ക് ലഭിച്ച […]
Kozhikode
ചുഴലി: വാണിമേൽ, വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുഴലിത്തോട് പാലം അതീവ അപകടാവസ്ഥയിൽ. 37 വർഷം മുൻപ് വാണിമേൽ പഞ്ചായത്ത് നിർമ്മിച്ച പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തായ നിലയിലാണ്. പാലത്തിന്റെ കരിങ്കൽ കെട്ടുകൾ തകരുകയും കൈവരികൾ നശിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാരും വാഹനങ്ങളും ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകുന്നത്. വാണിമേൽ പഞ്ചായത്തിലെ പരപ്പുപാറ, വെള്ളിയോട്, പുതുക്കുടി, കന്നുകുളം പ്രദേശത്തുകാർക്കും വളയം പഞ്ചായത്തിലെ ചുഴലി, നീലാണ്ട് ഭാഗത്തുള്ളവർക്കും വളയത്തേക്കും ഭൂമിവാതുക്കലേക്കും എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത്. ചുഴലി […]
Kozhikode
മൂടാടി: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില വിതരണോദ്ഘാടനം നിർവഹിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ, സജ്ന പിരിശത്തിൽ, വാർഡ് അംഗങ്ങളായ റൗസി ബഷീർ, കെ.പി. കരീം, അനസ് ആയടത്തിൽ, […]
Kozhikode
പയ്യോളി: പയ്യോളിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കേരള പോലീസ് അസോസിയേഷൻ, കേരള പെൻഷനേഴ്സ് അസോസിയേഷൻ, ഐ.എൻ.ടി.യു.സി മണ്ഡലം ഭാരവാഹിയുമായിരുന്ന കുട്ടംവെള്ളി പ്രേമൻ്റെ ഒന്നാം ചരമവാർഷികം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇരിങ്ങൽ പടിക്കൽപ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപത് മണിക്ക് പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിൽ 70 വയസ്സ് പിന്നിട്ട 20 മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. […]
Kozhikode
പള്ളിക്കര: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പള്ളിക്കര കൂമുണ്ടപോയിൽ അങ്കണവാടി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാർഡ് മെമ്പർ ഹമീദ് പുതുക്കൂടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി, ജാനകി ടീച്ചർ, ഗിരിജ ടീച്ചർ എന്നിവരെ ആദരിച്ചു. മുൻ ബ്ലോക്ക് മെമ്പർ എം.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ വാഴവളപ്പിൽ, വേണു വെണ്ണാടി, രാജൻ സി.വി, അമൃത ഒഴവന, ഒലീന എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഗോവിന്ദൻ പരിയാരത്ത് സ്വാഗതവും ഗിരിജ ടീച്ചർ […]
Kozhikode