അപകടക്കെണിയായി ചുഴലിത്തോട് പാലം; 37 വർഷം പഴക്കമുള്ള പാലം തകർച്ചാഭീഷണിയിൽ

ചുഴലി: വാണിമേൽ, വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുഴലിത്തോട് പാലം അതീവ അപകടാവസ്ഥയിൽ. 37 വർഷം മുൻപ് വാണിമേൽ പഞ്ചായത്ത് നിർമ്മിച്ച പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തായ നിലയിലാണ്. പാലത്തിന്റെ കരിങ്കൽ കെട്ടുകൾ തകരുകയും കൈവരികൾ നശിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാരും വാഹനങ്ങളും ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകുന്നത്. വാണിമേൽ പഞ്ചായത്തിലെ പരപ്പുപാറ, വെള്ളിയോട്, പുതുക്കുടി, കന്നുകുളം പ്രദേശത്തുകാർക്കും വളയം പഞ്ചായത്തിലെ ചുഴലി, നീലാണ്ട് ഭാഗത്തുള്ളവർക്കും വളയത്തേക്കും ഭൂമിവാതുക്കലേക്കും എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത്. ചുഴലി […]

Kozhikode

Mar 12, 2026, 5:16 am GMT+0000
മൂടാടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു

മൂടാടി: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില വിതരണോദ്ഘാടനം നിർവഹിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ, സജ്ന പിരിശത്തിൽ, വാർഡ് അംഗങ്ങളായ റൗസി ബഷീർ, കെ.പി. കരീം, അനസ് ആയടത്തിൽ, […]

Kozhikode

Mar 12, 2026, 4:45 am GMT+0000
കുട്ടംവെള്ളി പ്രേമൻ അനുസ്മരണവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു

പയ്യോളി: പയ്യോളിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കേരള പോലീസ് അസോസിയേഷൻ, കേരള പെൻഷനേഴ്സ് അസോസിയേഷൻ, ഐ.എൻ.ടി.യു.സി മണ്ഡലം ഭാരവാഹിയുമായിരുന്ന കുട്ടംവെള്ളി പ്രേമൻ്റെ ഒന്നാം ചരമവാർഷികം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇരിങ്ങൽ പടിക്കൽപ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപത് മണിക്ക് പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിൽ 70 വയസ്സ് പിന്നിട്ട 20 മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. […]

Kozhikode

Mar 12, 2026, 4:36 am GMT+0000
കൂമുണ്ടപോയിൽ അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു

പള്ളിക്കര: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പള്ളിക്കര കൂമുണ്ടപോയിൽ അങ്കണവാടി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാർഡ് മെമ്പർ ഹമീദ് പുതുക്കൂടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി, ജാനകി ടീച്ചർ, ഗിരിജ ടീച്ചർ എന്നിവരെ ആദരിച്ചു. മുൻ ബ്ലോക്ക് മെമ്പർ എം.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ വാഴവളപ്പിൽ, വേണു വെണ്ണാടി, രാജൻ സി.വി, അമൃത ഒഴവന, ഒലീന എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഗോവിന്ദൻ പരിയാരത്ത് സ്വാഗതവും ഗിരിജ ടീച്ചർ […]

Kozhikode

Mar 12, 2026, 3:16 am GMT+0000
വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ (68) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, അനുശ്രീ. മരുമക്കൾ: വിപിൻ രാജ് (കേരള പൊലീസ്), അനുലക്ഷ്മി (നന്മണ്ട). സംസ്കാരം ഇന്ന്  (മാർച്ച് 12, വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Kozhikode

Mar 12, 2026, 3:09 am GMT+0000
മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ; ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്. 1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ […]

Kozhikode

Mar 11, 2026, 2:38 pm GMT+0000
ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള 70% ത്തോളം ക്രൂഡോയില്‍ നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴി അല്ല. ഇന്ത്യയിലേക്കുള്ള 90% എല്‍പിജി നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. നിലവില്‍ ആഭ്യന്തര എല്‍പിജി ഉല്‍പാദനം 25% […]

Kozhikode

Mar 11, 2026, 2:08 pm GMT+0000
ആശുപത്രിയിൽ സൗകര്യങ്ങളില്ല, മരണം വരെ സംഭവിക്കാം’; കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു

പത്തനംതിട്ട: സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളേജില്‍ നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് […]

Kozhikode

Mar 11, 2026, 1:56 pm GMT+0000
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി; ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടന്ന ചടങ്ങില്‍ 10,800കോടി രൂപയുടെ വികസ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാത എന്നിവയുടെ അടക്കം ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. പാലക്കാട് – പൊള്ളാച്ചി മെമു ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദേശീയപാതയുടെ ഉദ്ഘാടന […]

Kozhikode

Mar 11, 2026, 1:45 pm GMT+0000
തനിക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; അന്വേഷണം തനിക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; അന്വേഷണം ആവശ്യപ്പെട്ട് പരാതി പരാതി

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണ്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു […]

Kozhikode

Mar 11, 2026, 1:38 pm GMT+0000